പാറശാല: ശക്തമായ കടലാക്രമണത്തിൽ പൊഴിയൂർ പരുത്തിയൂരിലെ ഓഖി സ്മാരകത്തിനും തകർച്ച. ശക്തമായ തിരമാലകൾ പാർക്കിന്റെ പിറക് വശത്തെ മതിൽ തകർത്തതിനെ തുടർന്ന് പാർക്കിലെ കുട്ടികളുടെ വിനോദ ഉപകരണങ്ങളും ടോയ്‌ലെറ്റും കടലെടുത്തു. ഓഖി ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെട്ട പൊഴിയൂരിലെ മത്സ്യത്തൊഴിലാളികളുടെ സ്മരണാർത്ഥം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്ത് മാസങ്ങൾക്കുള്ളിലാണ് പാർക്കിന്റെ തകർച്ച.
കടലാക്രമണം തുടർന്നാൽ പാർക്കിലെ ശേഷിക്കുന്ന ഭാഗവും കടലെടുക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. പൊഴിയൂരിൽ കടൽത്തീരത്തോട് അടുത്തായി പാർക്ക് നിർമ്മിച്ചതാണ് പാർക്ക് തകരുന്നതിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.