വെഞ്ഞാറമൂട്: നിലയ്ക്കാത്ത ഫോൺ വിളികൾ, വിശ്രമമില്ലാത്ത ഓട്ടം, കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി വെഞ്ഞാറമൂട് ഫയർ ഫോഴ്‌സ് അംഗങ്ങളുടെ അവസ്ഥയാണിത്. പലരും വീട്ടിൽ പോയിട്ടും സമയത്ത് ആഹാരം കഴിച്ചിട്ടും ദിവസങ്ങളാകുന്നു. ശക്തമായ കാറ്റിലും മഴയിലും വെഞ്ഞാറമൂട് മേഖലയിൽ വ്യാപകമായ നാശമാണുണ്ടായത്. കഴിഞ്ഞ 48 മണിക്കൂറിനിടെ 150 ഓളം ഫോൺ വിളികളാണ് ഓഫിസിലെത്തിയത്.
അടിയന്തര സാഹചര്യം കണക്കിലെടുത്തു രണ്ടു ടീമായി തിരിഞ്ഞാണ് പ്രവർത്തനം സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ സെക്ഷൻ ഓഫിസർ എം. നസീറിന്റെ നേതൃത്വത്തിലുള്ള ടീം വെഞ്ഞാറമൂട്, കല്ലറ, കിളിമാനൂർ ഭാഗങ്ങളിലും ഗ്രെഡ് അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ എ. നിസാറുദീന്റെ നേതൃത്വത്തിലുള്ള ടീം പുല്ലമ്പാറ, പിരപ്പൻകോഡ്, വേളാവൂർ ഭാഗങ്ങളിലുമാണ് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുള്ളത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ എ. നിസാമുദ്ദീൻ, അജിത് കുമാർ, രാജേന്ദ്രൻ നായർ, സന്തോഷ്, എൻ. കൃപദാസ്, സീനിയർ ഫയർ റെസ്‌ക്യു ഓഫിസർ എൻ. അശോകൻ, അരുൺ മോഹൻ, രഞ്ജിത്ത്, നിഷാന്ത്, അഹമ്മദ് ഷാഫി അബ്ബാസി, സനിൽകുമാർ, അരവിന്ദ് എസ്.കുമാർ, സുരേഷ് കുമാർ, ശ്രീജു രവീന്ദ്രൻ, ശ്രീജിത്ത് തുടങ്ങിയവർ സജീവമായി രംഗത്തുണ്ട്.
ഫോട്ടോ .. ആലുന്തറ ദീപാ നഗറിൽ വീടിന് മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നു.