pic1

നാഗർകോവിൽ: കന്യാകുമാരി വെള്ളിച്ചന്തയിൽ ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിച്ചന്ത ഈത്തൻകാട് സ്വദേശിനി ഉമയെ (33)വെട്ടി കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭർത്താവായ രമേശിനെ (45) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഉമയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും ഇവർ തമ്മിൽ വഴക്കുണ്ടായി. ക്ഷുഭിതനായ രമേശ് അരിവാൾ കൊണ്ട് ഉമയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. നിലവിളികേട്ട് അയൽവാസികൾ വന്നപ്പോഴേക്കും രമേശ് ഓടി രക്ഷപ്പെട്ടു.ഉമയെ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രമേശ്- ഉമ ദമ്പതികൾക്ക് 11 വയസുള്ള മകനും 9 വയസുള്ള മകളുമുണ്ട്.