സ്വവർഗ പ്രണയത്തിന്റെ കഥ പറയുന്ന രാംഗോപാൽ വർമ്മ ചിത്രം ഡെയ്‌ഞ്ചറസിന്റെ ട്രെയിലർ റിലീസായി. ഇന്ത്യയിലെ ആദ്യത്തെ ലെസ്‌ബിയൻ ക്രൈം ആക്‌ഷൻ സിനിമയെന്ന് രാംഗോപാൽ വർമ്മ വിശേഷിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ചൂടൻ രംഗങ്ങളാൽ സമൃദ്ധമാണ്. പുരുഷന്മാരാൽ മോശം അനുഭവങ്ങളുണ്ടായ രണ്ട് സ്‌ത്രീകൾ പ്രണയത്തിലാകുന്നതും അവർ നേരിടുന്ന പ്രതിസന്ധികളുമാണ് ഇതിവൃത്തം.
നൈനാ ഗാംഗുലിയും അപ്‌സര റാണിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
നടിയും മോഡലുമായ അപ്‌സരറാണി തെലുങ്കിലാണ് കൂടുതൽ പ്രശസ്ത. ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ക്രാക്ക് എന്ന തെലുങ്ക് ചിത്രത്തിലെ അപ്സരറാണിയുടെ ഐറ്റം നമ്പർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്ക്, ഹിന്ദി, ബംഗാളി സിനിമകളിലൂടെ ശ്രദ്ധേയയായ നൈനാ ഗാംഗുലിയെ പ്രതിസന്ധിയാക്കിയത് ചാരി ത്രഹീൻ എന്ന ചിത്രത്തിലെ വേഷമാണ്.