വിതുര: ട്രിപ്പിൾ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഗ്രാമീണമേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി പൊലീസ്. ശക്തമായ പരിശോധനയെ തുടർന്ന് പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ തിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അത്യാവശ്യ സാധനങ്ങളും മരുന്നും മറ്റും വാങ്ങുന്നതിനായി മാത്രമാണ് ജനം പുറത്തിറങ്ങുന്നത്. അനാവശ്യമായി പുറത്തിറങ്ങിയവരെ പൊലീസ് പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തു. മതിയായ കാരണങ്ങളില്ലാതെ എത്തിയവരെ പൊലീസ് തിരിച്ചയച്ചു. ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ഭാഗമായി പ്രധാന റോഡുകളിലേക്കുള്ള ഇടറോഡുകൾ അടച്ചിട്ടുണ്ട്. പൊൻമുടി - നെടുമങ്ങാട് റൂട്ടിൽ വിതുര കലുങ്ക് ജംഗ്ഷനിൽ പൊലീസ് കർശനനിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ചതിന്റെ ഭാഗമായി വിതുര, പൊൻമുടി, വലിയമല പൊലീസ് സ്റ്റേഷനുകളിൽ കൂടുതൽ പൊലീസുകാർ ഡ്യൂട്ടിക്കെത്തി. അതേസമയം കൊവിഡ് വ്യാപനം പൊലീസ് ഉദ്യോഗസ്ഥരേയും വലയ്ക്കുകയാണ്. വിതുര പൊലീസ് സ്റ്റേഷനിൽ മാത്രം സി.ഐക്കും എസ്.ഐക്കുമടക്കം 13 പേർക്കാണ് കൊവിഡ് ബാധിച്ചത്. പഞ്ചായത്തിൽ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി തുടരുകയാണ്. തൊളിക്കോട് പഞ്ചായത്തിൽ മൂന്ന് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. വിതുര, തൊളിക്കോട് പഞ്ചായത്തിൽ നിലവിൽ അഞ്ഞൂറോളം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രണ്ട് പഞ്ചായത്തുകളിലുമായി രണ്ടാം തരംഗത്തിൽ ഇരുപത് പേരുടെ ജീവൻ കൊവിഡ് കവർന്നു. കഴിഞ്ഞ ദിവസം തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടിയിലും വിതുര പഞ്ചായത്തിലെ ഇറയംകോടുമായി രണ്ട് വീട്ടമ്മമാർ കൊവിഡ് ബാധിച്ച് മരിച്ചു. ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലും കൊവിഡിന്റെ താണ്ഡവം തുടരുകയാണ്.
ബോണക്കാട് തോട്ടം മേഖലയിലും കൊവിഡ്
കൊവിഡിന്റെ ആദ്യഘട്ടത്തിൽ വിതുര പഞ്ചായത്തിലെ ബോണക്കാട്ട് തോട്ടം മേഖലയിൽ ആർക്കും കൊവിഡ് പിടികൂടിയിരുന്നില്ല. കൊവിഡ്മുക്ത വാർഡ് എന്ന പേരും ബോണക്കാടിന് ലഭിച്ചിരുന്നു. എന്നാൽ രണ്ടാം തരംഗത്തിൽ ബോണക്കാട്ടും കൊവിഡ് പിടിമുറുക്കി. ഇരുപതോളം പേരാണ് കൊവിഡ് ബാധിച്ച് ഇവിടെ ചികിത്സയിൽ കഴിയുന്നത്. കൊവിഡ് ബാധിച്ച് ദുരിതത്തിലായ തോട്ടം തൊഴിലാളികൾക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സഹായങ്ങൾ എത്തിക്കുന്നുണ്ട്.
ഒറ്റപ്പെട്ട് ആദിവാസികൾ
ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നതോടെ വിതുര, തൊളിക്കോട് പഞ്ചായത്തിലെ ആദിവാസി മേഖലകൾ ദുരിതത്തിലായിരിക്കുകയാണ്. മിക്ക മേഖലകളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. കനത്തമഴ കൂടി വന്നതോടെ ഇവരുടെ ജീവിതം കഷ്ടത്തിലായി. പുറംലോകവുമായി ബന്ധപ്പെടുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. വിതുര പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദിവാസി മേഖലകളിൽ വാക്സിനേഷൻ ക്യാമ്പ് നടത്തുന്നുണ്ട്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലായി ഇരുന്നൂറോളം ആദിവാസികൾക്കാണ് കൊവിഡ് പിടികൂടിയത്. തൊളിക്കോട് പഞ്ചായത്തിലും