hh

തിരുവനന്തപുരം: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ പൾസ് ഓക്സിമീറ്റർ ദൗർലഭ്യം പരിഹരിക്കാൻ കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പൾസ് ഓക്സിമീറ്റർ ചലഞ്ച് ആരംഭിക്കുന്നു. ഒരു കോടി രൂപയുടെ ഓക്സിമീറ്റർ നൽകുന്നതാണ് പദ്ധതി. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ അദ്ധ്യാപകർ സാദ്ധ്യമായ സഹായങ്ങളുമായി മുന്നിട്ടിറങ്ങണമെന്ന് കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.വാക്സിൻ ചലഞ്ചിന്റെ ഭാഗമായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെ.എസ്.ടി.എ നൽകിയിരുന്നു. പഞ്ചായത്ത്തല ജാഗ്രതാസമിതികളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും അദ്ധ്യാപകർ സജീവമായി പ്രവർത്തിക്കുന്നുണ്ട്.