pk-sreemathi-teacher

തിരുവനന്തപുരം: കേരള കോൺഗ്രസായിരുന്നു ആന്റണി രാജുവിന്റെ (67) രാഷ്ട്രീയ തട്ടകം. തിരുവനന്തപുരം ജില്ലയിൽ പാർട്ടിയുടെ മൂർച്ഛയുള്ള നാവായിരുന്നു അദ്ദേഹം. പടലപിണക്കങ്ങളുടെ ഭാഗമായി നേതൃത്വവുമായി തെല്ലൊന്ന് അകന്നു.കേരള കോൺഗ്രസിലുള്ളപ്പോൾ പി.ജെ.ജോസഫിന്റെ വിശ്വസ്തനായിരുന്നു.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് കേരള കോൺഗ്രസ് (ജോസഫ്) നേതാക്കളായിരുന്ന ഫ്രാൻസിസ് ജോർജ്ജിനും ഡോ.കെ.സി ജോസഫിനും ഒപ്പം ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച് യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറിയത്. ഇടതുപക്ഷത്ത് ഉറച്ചു നിന്നു. അതിനു കിട്ടിയ അംഗീകാരമാണ് മന്ത്രിപദമെന്ന് ആന്റണിരാജു.

തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. ഹാട്രിക്കിന് കച്ചകെട്ടിയ മുൻ മന്ത്രികൂടിയായ വി.എസ്.ശിവകുമാറാണ് മുഖാമുഖം നിന്നത്. ആ മോഹത്തിന് ആണിയടിച്ച് ആന്റണി രാജു നിയമസഭയിലേക്ക് വഴിതെളിച്ചു.

തിരഞ്ഞെടുപ്പ്

1996- തിരുവനന്തപുരം വെസ്റ്റിൽ

എം.എം.ഹസനെ തോല്പിച്ചു. ഭൂരിപക്ഷം 6894

2001- എം.വി രാഘവനോട് പരാജയപ്പെട്ടു.

2016- വി.എസ്.ശിവകുമാറിനോട് തോറ്രു.

2021- വി.എസ്.ശിവകുമാറിനെ തോല്പിച്ചു

വിദ്യാഭ്യാസം

തിരുവനന്തപുരം സെന്റ് തോമസ് സ്കൂൾ,

കളമശ്ശേരി രാജഗിരി സ്കൂൾ

മാർ ഇവാനിയോസിൽ ബിരുദം

തിരുവനന്തപുരം ലാ കോളേജിൽ നിയമബിരുദം

കുടുംബം

1954-ൽ പൂന്തുറയിൽ ജനനം

മാതാപിതാക്കൾ:ലൂർദ്ദമ്മ,എസ്. അൽഫോൺസ്

ഭാര്യ: ഗ്രേസി രാജു.

മക്കൾ:റോഷ്നി രാജു, രോഹൻരാജു.

വസതി: നന്തൻകോട്