ds

വർക്കല:വർക്കല താലൂക്ക് ആശുപത്രിയിൽ കൊവിഡ്‌ പോസിറ്റീവ് രോഗികളെ കിടത്തി ചികിത്സിക്കുന്ന സെന്റർ ആരംഭിച്ചു. സെന്ററിൽ 30 പേർക്ക് ഒരേസമയം കിടത്തി ചികിത്സ ലഭ്യമാക്കാൻ കഴിയും. അഞ്ച് ഓക്സിജൻ കിടക്കകളും ഉണ്ടാവും. നിയുക്ത എം.എൽ.എ വി.ജോയി കൊവിഡ് സെന്ററിലെത്തി പ്രവർത്തനം വിലയിരുത്തി.ആശുപത്രി സൂപ്രണ്ട് ബിജു നെൽസൺ,നഴ്സിംഗ് സൂപ്രണ്ട്,ആർ.എം.ഒ എന്നിവർ സന്നിഹിതരായിരുന്നു.