തിരുവനന്തപുരം: ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന കൊവിഡ് രോ​ഗികളെ അടിയന്തര ഘട്ടത്തിൽ ആശുപത്രിയിലെത്തിക്കുന്നതിനും ആരോ​ഗ്യവകുപ്പിലെ ജീവനക്കാർക്ക് ജോലിക്ക് എത്തുന്നതിനുമുള്ള സാഹചര്യം അധികാരികൾ ഒരുക്കണമെന്ന് കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അടിയന്തര വൈദ്യസഹായത്തിന് ആശുപത്രിയിലെത്തിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇടറോഡുകളിലെ തടസം മാറ്റുന്ന കാര്യത്തിൽ പൊലീസുമായി ചില സ്ഥലങ്ങളിൽ തർക്കമുണ്ടാകുന്നെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.