തിരുവനന്തപുരം: പശ്ചിമബംഗാളിൽ നിന്ന് ഓക്സിജൻ കൊണ്ടുവരാൻ സ്വകാര്യ ഉടമസ്ഥതയിലുള്ള എൽ.എൻ.ജി ടാങ്കറുകൾ എയർഫോഴ്സിന്റെ വിമാനത്തിൽ കൊണ്ടുപോയതായി മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ബംഗാളിലെ ബെൺപുർ സ്റ്റീൽപ്ലാൻറിൽ നിന്നാണ് ഓക്സിജൻ നിറയ്ക്കുന്നത്.
ഓക്സിജൻ നിറച്ച ടാങ്കറുകൾ റോഡ് മാർഗം കൊണ്ടുവരും. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഹസാർഡസ് വാഹനങ്ങൾ ഉപയോഗിക്കാൻ പ്രത്യേക പരിശീലനം നൽകിയ കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും ഇതിനൊപ്പമുണ്ട്.