തിരുവനന്തപുരം:കൊവിഡ് വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളെ മാറ്റിപാർപ്പിക്കുന്നതിനായി എട്ടു പുതിയ ഡൊമിസിലിയറി കെയർ സെന്ററുകൾ (ഡി.സി.സി) ഏറ്റെടുത്തതായി കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.തിരുവനന്തപുരം താലൂക്കിൽ നാലു ഡി.സി.സികളും വർക്കല,ചിറയിൻകീഴ്,നെയ്യാറ്റിൻകര,നെടുമങ്ങാട് താലൂക്കുകളിൽ ഓരോ ഡി.സി.സികളുമാണ് ഏറ്റെടുത്തത്. തിരുവനന്തപുരം താലൂക്കിലെ ഡി.സി.സികളിൽ 1,175 പേർക്കുള്ള കിടക്ക സൗകര്യമുണ്ട്. ചിറയിൻകീഴ് 234, വർക്കല 311, നെയ്യാറ്റിൻകര 432, നെടുമങ്ങാട് 513 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കിടക്കകളുടെ എണ്ണം. ഏറ്റെടുത്ത കെട്ടിടങ്ങളിൽ ആംബുലൻസ് അടക്കമുള്ള എല്ലാവിധ അവശ്യസൗകര്യങ്ങളും ഉടൻ ലഭ്യമാക്കുമെന്നും ആവശ്യമുള്ള ജീവനക്കാരെ നിയമിക്കുമെന്നും കളക്ടർ അറിയിച്ചു.