cfltc-vakkom

വക്കം: വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഡോമിസിലിയറി കെയർ സെന്ററിന്റെ ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. താജുന്നിസ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ. ബിഷ്ണു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി, ഡോക്ടർമാരായ രാമകൃഷ്‌ണ ബാബു, സിജു, പ്രേംകുമാർ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒന്നാംഘട്ടത്തിൽ 50 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വക്കം പഞ്ചായത്തിന്റ കൊവിഡ് പ്രവർത്തനങ്ങൾക്കായി പ്രത്യേക കൊവിഡ് റെസ്‌പോൺസിബിൾ ടീം രൂപീകരിച്ചു. പ്രത്യേകം സജ്ജീകരിച്ച കൊവിഡ് കെയർ സെന്ററിൽ ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകൾ തോറുമുള്ള ആന്റിജൻടെസ്റ്റിനും തുടക്കം കുറിച്ചു.