തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് ഓക്സിജൻ കോൺസൺട്രേറ്ററുകളും മറ്റ് ഉപകരണങ്ങളുമെത്തിച്ച് വിശ്വഹിന്ദു പരിഷത്ത്. കേന്ദ്ര കാര്യാലയം വഴി കേരള ഘടകത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓക്സിജൻ കോൺസൺട്രേറ്റുകൾ, പി.പി.ഇ കിറ്റുകൾ, പൾസ് ഓക്സിജൻ മീറ്ററുകൾ, തെർമോമീറ്ററുകൾ എന്നിവ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. വി.എച്ച്.പി തിരുവനന്തപുരം സംഭാഗ് സംഘടന സെക്രട്ടറി, കെ. ജയകുമാർ, വിഭാഗ് ജോയിന്റ് സെക്രട്ടറി റെജി, ജില്ല പ്രസിഡന്റ് ബാബുക്കുട്ടൻ, ജില്ല സെക്രട്ടറി എസ്.സജി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. നെയ്യാറ്റിൻകര, തിരുവനന്തപുരം, ആറ്റിങ്ങൽ നെടുമങ്ങാട് തുടങ്ങി പ്രദേശങ്ങളിലെ രോഗികൾക്ക് ഇവയെത്തിക്കും അടുത്തഘട്ടത്തിൽ നെടുമ്പാശ്ശേരിയിൽ വരുന്നവ കൊച്ചി തൃശൂർ ജില്ലകളുടെ വിവിധയിടങ്ങളിൽ വിതരണം ചെയ്യുമെന്ന് വി.എച്ച്.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ സംസ്ഥാന പ്രചാർ പ്രമുഖ് എസ്.സഞ്ജയൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.