
തിരുവനന്തപുരം: കടൽത്തിരകൾ ഇന്ന് കൂടുതൽ ശക്തിപ്രാപിക്കാനിടയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി. തിരകൾ മൂന്ന് മുതൽ നാലരമീറ്റർ വരെ ഉയർന്നേക്കും. ഇന്ന് പതിനൊന്ന് മണിവരെ ഇതിന് സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനാൽ ഇന്ന് കോഴിക്കോട്,മലപ്പുറം, കണ്ണൂർ,കാസർകോട് തുടങ്ങി നാല് വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ മീൻപിടിക്കാൻ കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.