ചിറയിൻകീഴ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറയിൻകീഴ് നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി എൻ 95 മാസ്കുകൾ വിതരണം ചെയ്‌തു.
സ്‌കൂൾ മാനേജർ പി. സുഭാഷ് ചന്ദ്രൻ ഒരു ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് സ്‌കൂളിലെ നാലായിരത്തോളം കുട്ടികൾക്കായി മാസ്‌കുകൾ സൗജന്യമായി നൽകുന്നത്. ഇതിന്റെ വിതരണോദ്ഘാടനം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വി. ശശി എം.എൽ.എ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി. മണികണ്ഠൻ, ഗ്രാമപഞ്ചായത്ത് മെമ്പർ മോനി ശാർക്കര, സ്‌കൂൾ പി.ടി.എ പ്രസിഡന്റുമാരായ ആർ. രാജു, രമേശ്, പ്രമോദ്, പ്രിൻസിപ്പൽ ആർ.എസ്. മിനി, എൽ.പി എച്ച്.എം ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.