kk

 ഉറപ്പിച്ച് എം.വി. ഗോവിന്ദൻ, രാധാകൃഷ്ണൻ, രാജീവ്, ബാലഗോപാൽ

 സാദ്ധ്യതാ പട്ടികയിൽ മുഹമ്മദ് റിയാസും

 സി.പി.ഐയുടെ നാലു പേരും ഒന്നാംവട്ടക്കാർ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ സി.പി.എം, സി.പി.ഐ മന്ത്രിമാരെ ഇന്നറിയാമെന്നിരിക്കെ നിലവിലെ സി.പി.എം മന്ത്രിമാരിൽ തുടർ ടിക്കറ്റ് കെ.കെ. ശൈലജയ്‌ക്കു മാത്രമായേക്കും. മുഖ്യമന്ത്രിയും ശൈലജയും ഒഴികെ സി.പി.എമ്മിന്റെ ബാക്കി 10 മന്ത്രിമാരും പുതുമുഖങ്ങളാകുമെന്നാണ് സൂചന. സി.പി.ഐയുടെ നാലു മന്ത്രിമാരിൽ പഴയ മുഖങ്ങളുണ്ടാവില്ല.

സി.പി.എമ്മിൽ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പായവർ. നിലവിലെ മന്ത്രിമാരിൽ എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ പേരുകളും കേൾക്കുന്നെങ്കിലും ഇളവുണ്ടാകുമോ എന്ന് വ്യക്തമല്ല. എം.എം. മണിയും കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലും മാറ്റിനിർത്തപ്പെടും.

അതേസമയം, സാദ്ധ്യതാ പട്ടികയിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റേത് ഉൾപ്പെടെ നിരവധി പേരുകൾ പ്രചരിക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐ പ്രാതിനിദ്ധ്യമാണ്, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവു കൂടിയായ റിയാസിന്റെ പേര് ചർച്ചകളിലെത്തിക്കുന്നത്. വി.ശിവൻകുട്ടി, വി.എൻ. വാസവൻ, എം.ബി. രാജേഷ്, പി. നന്ദകുമാർ, സജി ചെറിയാൻ, സി.എച്ച്. കുഞ്ഞമ്പു, എ.എൻ. ഷംസീർ, പി.എ. മുഹമ്മദ് റിയാസ് എന്നിവരിൽ ആർക്കൊക്കെ നറുക്കു വീഴുമെന്ന് ഇന്നറിയാം.

രണ്ടു വനിതകൾക്ക് ടിക്കറ്റ് നൽകാൻ സി.പി.എം തീരുമാനിച്ചാൽ വീണാ ജോർജ്, പ്രൊഫ. ആർ.ബിന്ദു, കാനത്തിൽ ജമീല എന്നിവരിലൊരാൾക്ക് നറുക്കു വീഴും. വീണ‌യ്ക്ക് സ്പീക്കർ സാദ്ധ്യതയുമുണ്ട്. അതേസമയം, സഭാനാഥന്റെ പദവിയിലേക്ക് കെ.ടി. ജലീൽ എത്തുമെന്നും ശ്രുതിയുണ്ട്.

സി.പി.ഐയിൽ നിന്ന് ജെ. ചിഞ്ചുറാണി, പി. പ്രസാദ്, കെ. രാജൻ എന്നിവർ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. പി.എസ്. സുപാൽ, ചിറ്റയം ഗോപകുമാർ, ഇ.കെ. വിജയൻ, ജി.ആർ. അനിൽ എന്നിവരാണ് സാദ്ധ്യതയുള്ള മറ്റുള്ളവർ. ചിറ്റയത്തെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കും കേൾക്കുന്നു.

ആ​ദ്യ​ ​ഊ​ഴം​ ​ആ​ന്റ​ണി​ ​രാ​ജു, അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വിൽ

​ ​ജ​ന​താ​ദ​ൾ​-​ ​എ​സി​ന് ​കെ.​ ​കൃ​ഷ്ണ​ൻ​കു​ട്ടി​ ​​ ​ചീ​ഫ് ​വി​പ്പ് ​ഡോ.​ ​എ​ൻ.​ ​ജ​യ​രാ​ജ്

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ലു​ ​ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കാ​യി​ ​ര​ണ്ട​ര​ ​വ​ർ​ഷം​ ​വീ​തം​ ​പ​ങ്കു​വ​ച്ചു​ ​ന​ൽ​കി​യ​ ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് ​ആ​ദ്യ​ ​ടേ​മി​ൽ​ ​ജ​നാ​ധി​പ​ത്യ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​ലെ​ ​ആ​ന്റ​ണി​ ​രാ​ജു​വും​ ​ഐ.​എ​ൻ.​എ​ല്ലി​ന്റെ​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ലും.​ ​ര​ണ്ട​ര​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞ് ​ആ​ന്റ​ണി​ ​രാ​ജു​വി​നു​ ​പ​ക​രം​ ​കോ​ൺ​ഗ്ര​സ്-​ ​എ​സി​ലെ​ ​രാ​മ​ച​ന്ദ്ര​ൻ​ ​ക​ട​ന്ന​പ്പ​ള്ളി​യും,​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ലി​ന്റെ​ ​സ്ഥാ​ന​ത്ത് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്-​ ​ബി​യി​ലെ​ ​കെ.​ബി.​ ​ഗ​ണേ​ശ് ​കു​മാ​റും​ ​ചു​മ​ത​ല​യേ​ല്ക്കും.​ ​പ​ങ്കു​വ​യ്‌​പി​ലെ​ ​സി.​പി.​എം​ ​നി​ല​പാ​ട് ​എ​ൽ.​ഡി.​എ​ഫ് ​അം​ഗീ​ക​രി​ച്ച​തോ​ടെ​ 21​ ​അം​ഗ​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​ഘ​ട​ന​യാ​യി.

കെ.​ ​കൃ​ഷ്ണ​ൻ​കു​ട്ടി​യാ​ണ് ​ജ​ന​താ​ദ​ൾ​-​ ​എ​സ് ​മ​ന്ത്രി.​ ​ര​ണ്ട​ര​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞ് ​ഒ​ഴി​യ​ണ​മെ​ന്ന് ​പാ​ർ​ട്ടി​ ​ദേ​ശീ​യ​ ​നേ​തൃ​ത്വം​ ​പ​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും​ ​ധാ​ര​ണ​ ​അ​ത്ത​ര​ത്തി​ലെ​ന്ന് ​മാ​ത്യു​ ​ടി.​ ​തോ​മ​സ് ​പ​ക്ഷം​ ​പ​റ​യു​ന്നു.​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്-​ ​എ​മ്മി​ലെ​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​മ​ന്ത്രി​യും​ ​ഡോ.​ ​എ​ൻ.​ ​ജ​യ​രാ​ജ് ​ചീ​ഫ് ​വി​പ്പു​മാ​കും.​ ​എ​ൻ.​സി.​പി​ ​മ​ന്ത്രി​യാ​യി​ ​തോ​മ​സ് ​കെ​ ​തോ​മ​സി​നെ​യോ​ ​എ.​ ​കെ.​ ​ശ​ശീ​ന്ദ്ര​നെ​യോ​ ​ഇ​ന്ന് ​പ്ര​ഖ്യാ​പി​ക്കും.​ ​ഇ​ട​തു​മു​ന്ന​ണി​ ​നി​യ​മ​സ​ഭാ​ക​ക്ഷി​ ​നേ​താ​വാ​യി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​ഇ​ന്നു​ ​ചേ​രു​ന്ന​ ​സി.​പി.​എം,​ ​എ​ൽ.​ഡി.​എ​ഫ് ​നി​യ​മ​സ​ഭാ​ക​ക്ഷി​ ​യോ​ഗ​ങ്ങ​ൾ​ ​ഔ​പ​ചാ​രി​ക​മാ​യി​ ​തി​ര​ഞ്ഞെ​ടു​ക്കും.​ ​സ​ത്യ​പ്ര​തി​ജ്ഞ​ 20​ ​നു​ ​ത​ന്നെ.