555

 ഇന്നലെ രോഗികൾ 2,364 പേർ

തിരുവനന്തപുരം:ജില്ലയ്ക്ക് ആശ്വാസമായി ഇന്നലെ ഒറ്റ ദിവസം കൊണ്ട് 16,​100 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. ആദ്യമായാണ് ഇത്രയും പേർ ഒറ്റ ദിനത്തിൽ രോഗമുക്തി നേടുന്നത്.രോഗബാധിതരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.ഇന്നലെ 2,​364 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്.തുടർച്ചയായ രണ്ടാം ദിവസമാണ് രോഗബാധിതരുടെ എണ്ണം മൂവായിരം കടക്കാത്തത്. 31,328 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.ടെസ്റ്ര് പോസിറ്റിവിറ്റി നിരക്കിലും കുറവ് വന്നിട്ടുണ്ട്. 26 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഞായറാഴ്ച ഇത് 28.7 ശതമാനമായിരുന്നു.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2,122 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 12 പേർ ആരോഗ്യ പ്രവർത്തകരാണ്.

പുതുതായി 4,322 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 94,983 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 5,470 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

 കൊവിഡ് ഇന്നലെ

രോഗികൾ - 2,364
സമ്പർക്ക രോഗികൾ - 2,122
രോഗമുക്തി - 16,​100
ആകെ രോഗികൾ - 31,328
നിരീക്ഷണത്തിലുള്ളവർ - 94,983