തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റിഹാബിലിറ്റേഷൻ റിസർച്ച് ആൻസ് എഡ്യൂക്കേഷന്റെ (കേഡർ) നേതൃത്വത്തിൽ ഓട്ടിസം ബാധിച്ചവർക്കായി സൗജന്യ തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു. പ്ലസ് ടു പാസായ 18നും 24നുമിടയിൽ പ്രായമുള്ളവർക്കായാണ് പരിശീലനം. ശാസ്തമംഗലത്തെ കേഡർ സെന്ററിൽ ജൂലായ്, ഓഗസ്റ്റ് മാസത്തിലാണ് പരിശീലനം തുടങ്ങുക. മൂന്ന് ലെവലായാണ് പരിശീലനം. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് ഐ.ടി രംഗത്തടക്കം തൊഴിൽ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. താത്പര്യമുള്ളവർ ജൂൺ 15ന് മുൻപായി 'എന്റെ സ്വപ്ന ജോലി' എന്ന വിഷയത്തിൽ എഴുതിയ കുറിപ്പ് സഹിതം info@cadrre.org. എന്ന മെയിലിലേക്ക് ബയോഡേറ്റ അയയ്ക്കണം. വിവരങ്ങൾക്ക് ഫോൺ: 9207450001.