തിരുവനന്തപുരം: വലിയതുറ - ശംഖുംമുഖം റോഡ് തകർന്ന് ശുദ്ധജല വിതരണം തടസപ്പെട്ടു. പൈപ്പ് ലൈൻ മുഴുവൻ തകർന്നു. ശക്തമായ തിരമാലകളുള്ളതിനാൽ അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം വലിയതുറ - ശംഖുംമുഖം റോഡ്, കോശി റോഡ് എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം നിലച്ചു. കുടിവെള്ളമെത്തിക്കാൻ ബദൽ മർഗങ്ങൾ സ്വീകരിച്ചുവരുന്നതായും ഉപഭോക്താക്കൾ സഹകരിക്കണമെന്നും വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.