തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധത്തിന് പിന്തുണയുമായി എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് കമ്മിറ്റിയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ ഓക്സി മീറ്ററുകൾ, പി.പി.ഇ കിറ്റ്, ഫേസ് ഷീൽഡ്, ഗ്ലൗസുകൾ, മാസ്കുകൾ അടക്കമുള്ള പ്രതിരോധ സാമഗ്രികൾ കൈമാറി. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ബി. അനിൽ കുമാറിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ സാമഗ്രികൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് അഡ്വ. ശൈലജാ ബീഗം, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി. രാജേഷ്, യൂണിയൻ ജില്ലാ സെക്രട്ടറി എസ്. സജീവ് കുമാർ, സംസ്ഥാന കമ്മിറ്റിഅംഗം എം. സുരേഷ് ബാബു, ജില്ലാ ട്രഷറർ ജെ. അജിത് കുമാർ എന്നിവർ പങ്കെടുത്തു.