തിരുവനന്തപുരം: കൃഷിയിടം സന്ദർശിച്ചു കർഷകരുടെ പ്രശ്നങ്ങൾ വിലയിരുത്തി പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനായി വെള്ളായണി ദക്ഷിണമേഖലാ പ്രാദേശിക ഗവേഷണ കേന്ദ്രം നടത്തുന്ന 'കർഷകസാന്ത്വനം ' പദ്ധതി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ഇതിനായി കർഷകർക്ക് താഴെ പറയുന്ന കാർഷികവിദഗ്ദ്ധരെ വിളിക്കുകയോ സന്ദേശങ്ങൾ അയയ്ക്കുകയോ ചെയ്യാം. ബന്ധപ്പെടേണ്ട നമ്പറുകൾ: ഡോ. സന്തോഷ്‌കുമാർ.ടി (കീടനിയന്ത്രണം, പൊതുവായ കാർഷികപ്രശ്നങ്ങൾ ) - 8547058115, ഡോ. ഹീര ജി (രോഗനിയന്ത്രണം, കൂൺകൃഷി ) - 8921541980, ഡോ. ശ്രീകല ജി.എസ് (സുഗന്ധവിള വാണിജ്യവിള പരിപാലനം ) - 8547105571, ഡോ. അമൃത വി.എസ്(തേനീച്ചവളർത്തൽ) - 9447428656, ഡോ. സിമി.എസ് (പഴവർഗ കൃഷി) - 9946867991, ഡോ. ഉഷ സി. തോമസ് (വിള പരിപാലനം, കാലിത്തീറ്റ പുൽകൃഷി) 9496301170.