1

പോത്തൻകോട്: നന്നാട്ടുകാവിൽ ചരക്കു ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മംഗലപുരത്തേക്ക് സിമന്റുമായി വന്ന ഭീമൻ ചരക്കു ലോറിയും കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിൽ നിന്ന് അരിയുമായി നെടുമങ്ങാട് ഭാഗത്തേക്ക് വന്ന ലോറിയും തമ്മിലാണ് നന്നാട്ടുകാവ് ജംഗ്ഷനു സമീപം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഡ്രെെവർമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് നാട്ടുകാരും, പോത്തൻകോട് പൊലീസും, കഴക്കൂട്ടം ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മറ്റ് ലോറികൾ സ്ഥലത്തെത്തിച്ചാണ് അപകടത്തിൽപ്പെട്ട ലോറികളിലെ അരിയും സിമന്റും മാറ്റിയത്. വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് സംഭവസ്ഥലത്തു നിന്ന് മാറ്റി.