കോവളം: കാറ്റിലും മഴയിലും മുട്ടയ്‌ക്കാട് ഏരിയയിൽ വ്യാപക കൃഷി നാശം. ബാലരാമപുരം, തലയൽ, തെങ്കറക്കോണം, വെങ്ങാനൂർ, കോട്ടുകാൽക്കോണം, അന്തിയൂർ, പള്ളിച്ചൽ, നേമം, കോലിയക്കോട്, കല്ലിയൂർ എന്നിവിടങ്ങളിലും കൃഷിനാശമുണ്ടായി. വിവിധ സ്ഥലങ്ങളിലായി 1000ലധികം വാഴകളും പച്ചക്കറികളും നശിച്ചു. കർഷകർക്ക് സർക്കാർ അടിയന്തര സഹായം അനുവദിക്കണമെന്ന് വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുട്ടയ്‌ക്കാട് ആർ.എസ്. ശ്രീകുമാർ, കെ.എസ്. സാജൻ, ഗീത എന്നിവർ ആവശ്യപ്പെട്ടു.