gujarat

തിരുവനന്തപുരം: ടൗക്‌ തേ ചുഴലിക്കാറ്റിന്റെ സാന്നിദ്ധ്യം മൂലം സംസ്ഥാനത്ത് 12 മുതൽ ഇന്നലെ വരെയുണ്ടായ മഴക്കെടുതിയിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും രണ്ടു പേർ വീതവും ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിൽ ഓരാൾ വീതവും ഉൾപ്പടെ 7 പേർ മരണമടഞ്ഞു. കഴിഞ്ഞ രണ്ടുദിവസങ്ങളിലുണ്ടായ കനത്തമഴയിലും കാറ്റിലും പെട്ട് 68 വീടുകൾ പൂർണമായും1464 എണ്ണം ഭാഗികമായും തകർന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്തെ 175 ദുരിതാശ്വാസ ക്യാമ്പുകളിലായി 1479 കുടുംബങ്ങളിൽപ്പെട്ട 5235 പേരുണ്ട്. ഏറ്റവും കൂടുതൽ പേരുള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ് 1427ഉം 1180ഉം പേർ വീതം.
14,444.9 ഹെക്ടർ കൃഷി നശിച്ചു. 310.3 കലോമീറ്റർ എൽ.എസ്.ജി.ഡി റോഡുകൾ തകർന്നു. 34 അങ്കണവാടികൾ, 10 സ്‌കൂളുകൾ, 11 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.