തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി നാലു ഡി.സി.സികളും രണ്ടു സി.എഫ്.എൽ.ടി.സിയും ഏറ്റെടുത്തതായി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. നെടുമങ്ങാട് താലൂക്കിൽ മൂന്നും തിരുവനന്തപുരം താലൂക്കിൽ ഒരു ഡി.സി.സിയുമാണ് പുതുതായി ഏറ്റെടുത്തത്. നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിൽ ആരംഭിച്ച സി.എഫ്.എൽ.ടി.സിയിൽ 130 പേർക്കുള്ള കിടക്ക സൗകര്യമാണുള്ളത്. ഇവിടങ്ങളിൽ ആവശ്യമുള്ള ജിവനക്കാരെയും ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും എത്രയും വേഗം സജ്ജമാക്കുമെന്ന് കളക്ടർ അറിയിച്ചു.