പാലോട്: കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ പെരിങ്ങമ്മല ഒഴുകുപാറ അനുപമ ഭവനിൽ ഒ.സി.ബിജു (44) ചിറയിൻകീഴിൽ വച്ച് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞു.സീമയാണ് ഭാര്യ. അനുപമ, ആതിര എന്നിവരാണ് മക്കൾ. പഞ്ചായത്തിൽ നിന്നു ലഭിച്ച പുതിയ വീട്ടിൽ താമസമായിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ.. കോൺഗ്രസ്സ് പെരിങ്ങമ്മല ബൂത്ത് പ്രസിഡന്റാണ്.