തിരുവനന്തപുരം: കൊവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ നേരത്തെ ചെയ്തിരുന്നതുപോലെ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാർ മോർച്ചറിയിൽ നിന്ന് ഏറ്രുവാങ്ങിയ ശേഷം ബന്ധുക്കൾക്ക് കൈമാറുന്നത് തുടരണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ആവശ്യപ്പെട്ടു. ഇപ്പോൾ ബന്ധുക്കൾ തന്നെ മോർച്ചറിക്കകത്ത് പോയി മൃതദേഹം ഏറ്രുവാങ്ങേണ്ടിവരികയാണ്. ഇത് കുറച്ചുകൂടി മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. 60 മൃതദേഹം സൂക്ഷിക്കാനുള്ള സംവിധാനമുള്ള മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നാനൂറോളം മൃതദേഹങ്ങളാണ് ഇപ്പോൾ സൂക്ഷിക്കുന്നത്. ഇവിടെയുള്ള സൗകര്യം വർദ്ധിപ്പിക്കണം. ശാന്തികവാടത്തിലെ സംസ്കാരത്തിനും ആംബുലൻസ് സർവീസിനും പണമിടാക്കുന്നത് അവസാനിപ്പിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.