തിരുവനന്തപുരം:സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ വില മെഡിക്കൽ വസ്തുക്കൾ ഈടാക്കുന്നത് തടയാൻ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന ഊർജ്ജിതമാക്കി.ഇന്നലെ ജില്ല ഫൈ്ളയിംഗ് സ്‌ക്വാഡ് നഗരത്തിൽ നടത്തിയ പരിശോധനയിൽ മാസ്കിന് വില കൂടുതൽ ഈടാക്കിയതുൾപ്പടെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി കൺട്രോളർ ജയ.എസ് അറിയിച്ചു.അമിത വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ 8281698020,9188525701 എന്നീ നമ്പരുകളിൽ പരാതി അറിയിക്കാം.