വെള്ളനാട്:വെള്ളനാട് ഗ്രാമന്യായാലയ കോടതിയിലെ ന്യായാധികാരി പയ്യോളി സുൽത്താൻ ബത്തേരി ആയില്യത്ത് ഹൗസിൽ പി.ഇന്ദു(46) നിര്യാതയായി. ആർ.സി.സി യിൽ ചികിത്സയിലായിരുന്നു..ഹോസ്ദുർഗ്ഗ് മുൻസിഫ് ആയും ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.2020 ജൂലൈയിലാണ് വെള്ളനാട് എത്തിയത്.ഇവിടെ വാളിയറ കുളക്കോട് ജുഡീഷ്യൽ ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു.ചികിത്സാ സൗകര്യം പരിഗണിച്ചാണ് തിരുവനന്തപുരത്ത് എത്തിയത്.ട്രഷറി സീനിയർ അക്കൗണ്ടന്റ് ആയിരുന്ന പി.ഇന്ദു അവിടന്നാണ് ന്യായാധിപ പദവിയിൽ എത്തിയത്.ഭർത്താവ് അഡ്വ.സതീഷ് കുമാർ, മക്കൾ:ഗൗതം,ഗ്യാൻ.