ramamoorthy

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന റിട്ട. പ്രൊഫസർ ഡോ.കെ.പി രാമമൂർത്തി (74) നിര്യാതനായി.കേരളത്തിലെ അറിയപ്പെടുന്ന പ്രമേഹ രോഗവിദഗ്ദ്ധനാണ്. പ്രമേഹ ചികിത്സ സംബന്ധിച്ച നിരവധി പ്രബന്ധങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. സാധാരണക്കാരുടെ ഡോക്ടർ എന്ന നിലയ്ക്കാണ് അറിയപ്പെട്ടിരുന്നത്

ഭാര്യ: ഡോ. മാലതി രാമമൂർത്തി. മക്കൾ: ഡോ.ശബരീനാഥ് രാമൂർത്തി, അഡ്വ.സംഗീത രാമമൂർത്തി.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്‌ പുതിയപാലം ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ.