murali

കല്ലറ: കല്ലറ പഞ്ചായത്തിലെ ഡൊമിസിലിയറി സെന്ററിന്റെ ഉദ്ഘാടനം അഡ്വ. ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. പ്രവർത്തനരഹിതമായിരുന്ന കല്ലറ പൾസ് ഹോസ്പിറ്റലിലാണ് ഡി.സി.സിയായി ഒരുക്കിയിരിക്കുന്നത്. 52 കിടക്കകളാണ് ലഭ്യമാക്കായിരിക്കുന്നത്. പഞ്ചാപ്രസിഡന്റ് ലിസി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജിംഷാ, പഞ്ചായത്ത് ചെയർ പേഴ്സൺമാരായ നിഖില, ബ്ലോക്ക് അംഗം ആതിര, മെഡിക്കൽ ഓഫിസർ പത്മാകേസരി എന്നിവർ പങ്കെടുത്തു.