തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭയിൽ കേരള കോൺഗ്രസ് എമ്മിന് ലഭിച്ച മന്ത്രിസ്ഥാനത്തേക്ക് നിയമസഭാകക്ഷി നേതാവായ റോഷി അഗസ്റ്റിനെയും ചീഫ് വിപ്പായി ഉപനേതാവ് ഡോ. എൻ. ജയരാജിനെയും തീരുമാനിച്ചുകൊണ്ടുള്ള കത്ത് ചെയർമാൻ ജോസ് കെ. മാണി മുഖ്യമന്ത്രിക്കും ഇടതുമുന്നണി കൺവീനർക്കും കൈമാറി. ഇടുക്കി എം.എൽ.എയായ റോഷി അഞ്ചാം തവണയാണ് തുടർച്ചയായി നിയമസഭയിലെത്തുന്നത്. കാഞ്ഞിരപ്പള്ളി എം.എൽ.എയായ ജയരാജ് തുടർച്ചയായ നാലാം തവണയും.