വെഞ്ഞാറമൂട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകൾക്ക് പൾസ് ഓക്സിമീറ്റർ നൽകുന്നതിന്റെ ഉദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളത്തിന്റെ അദ്ധ്യക്ഷതയിൽ ഡി.കെ. മുരളി നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജലീൽ, സുനിത, ജില്ലാ പഞ്ചായത്തംഗങ്ങളായ ബിൻഷ ബി.ഷറഫ്, ഷീലാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമാർ, വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.