vahana-parishodhana

കല്ലമ്പലം: ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലാതിർത്തിയായ കടമ്പാട്ടുകോണത്ത് പൊലീസ് വാഹന പരിശോധന ശക്തമാക്കി. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നും യാത്രക്കാർ അതിർത്തിയിൽ എത്തിയിരുന്നു. നിസാര കാര്യങ്ങൾ പറഞ്ഞെത്തിയവരെ പൊലീസ് തിരിച്ചയച്ചു. ഏഴു പേർക്കെതിരെ കേസെടുത്തു. ആയിരത്തിലധികം വാഹനങ്ങളാണ് അതിർത്തി കടന്ന് പോകാനെത്തിയത്. അതിൽ 70 ശതമാനവും തിരുവനന്തപുരം ആർ.സി.സിയിൽ പോകാനുള്ളവരായിരുന്നുവെന്ന് കല്ലമ്പല്ലം എസ്.എച്ച്.ഒ മനുരാജ് പറഞ്ഞു. ദേശീയപാതയിൽ ഒരു ഭാഗം അടച്ചായിരുന്നു പരിശോധന. മറ്റ് അതിർത്തി റോഡുകളിലും പൊലീസ് പരിശോധന നടത്തി. കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളയിടങ്ങളിലെ റോഡുകളും ഇട റോഡുകളും വേലിക്കെട്ടി അടച്ചു.