kollayil-panchayath

പാറശാല: കൊവിഡ് അതിജീവനത്തിനായി കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ ' നമുക്ക് കൂട്ടായ് കൊല്ലയിൽ 'എന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഡൊമിസിലിയറി കെയർ സെന്ററിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് നിയുക്ത എം.എൽ.എ സി.കെ. ഹരീന്ദ്രൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽകൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.