തിരുവനന്തപുരം: സെൻട്രൽ ജയിലിലെ ജീവപര്യന്തം ശിക്ഷാ തടവുകാരനായ ആലപ്പുഴ ചേർത്തല സ്വദേശി വിനയചന്ദ്രൻ (69) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 8.30ന് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് ഐ.സി.യുവിൽ വച്ചായിരുന്നു അന്ത്യം. 2014 മുതൽ ശിക്ഷാ പ്രതിയായി കഴിയുന്ന വിനയചന്ദ്രൻ മൂന്ന് വർഷത്തോളമായി അർബുദത്തിനും ചികിത്സ തേടുന്നുണ്ട്. കാൻസർ ചികിത്സയ്ക്കായി മെയ് ഒന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഐ.സിയുവിൽ ചികിത്സയിലിരിക്കെ 15ന് കൊവിഡ് പോസിറ്റീവായതോടെ കൊവിഡ് ഐ.സിയുവിലേക്ക് മാറ്റി. ഇന്നലെ രാവിലെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.