l

കടയ്ക്കാവൂർ: മഴക്കാലമാകുന്നതോടെ വെളളപ്പൊക്ക ഭീഷണിയിലാണ് കടയ്ക്കാവൂർ മീരാൻകടവ് റോഡ്. മഴയായാൽ മീരാൻകടവ് പാലത്തിനുസമീപം റേഷൻ ഹോൾസെയിൽ ഡിപ്പോയ്ക്ക് മുൻവശത്തെ റോഡ് വെളളക്കെട്ടായി മാറുകയും അനവധി ബസുകളുടെ സർവീസുൾപ്പെടെ തിരക്കേറിയ ഈ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടും. റോഡരികിലെ ഓടയിൽ മാലിന്യങ്ങൾ നിറയുന്നതാണ് വെളളക്കെട്ടിന് കാരണം. റോഡരികിൽ കോരിമാറ്റിയിടുന്ന ഓടയിലെ മാലിന്യങ്ങൾ അടുത്തമഴയിൽ വീണ്ടും ഓടയിലിറങ്ങി റോഡിൽ വെളളക്കെട്ടുണ്ടാകുന്നു. നാട്ടുകാരും യാത്രക്കാരും ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. വിഷയത്തിൽ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.