pinarayi-vijayan

 ഇടതിന് മൂന്ന് വനിതാ മന്ത്രി ആദ്യം: വീണ, ആർ. ബിന്ദു, ചിഞ്ചുറാണി

 എം.ബി. രാജേഷ് സ്‌പീക്കർ, ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി

 കെ.കെ. ശൈലജ സി.പി.എം നിയമസഭാ വിപ്പ്

തിരുവനന്തപുരം: സി.പി.എമ്മിൽ അവസാന നിമിഷത്തെ അപ്രതീക്ഷിത തീരുമാനത്തിൽ കെ.കെ. ശൈലജയുടെ പേരു കൂടി തെന്നിമാറിയതോടെ, ഇരുപത്തിയൊന്നംഗ ഇടത് മന്ത്രിസഭയിൽ പതിനേഴ് പുതുമുഖങ്ങളുമായി പിണറായി സർക്കാരിന്റെ രണ്ടാംവരവ്. പുതുമുഖങ്ങൾക്ക് പ്രാമുഖ്യമെന്ന നിലപാടിൽ, ആരുടെ കാര്യത്തിലും ദാക്ഷിണ്യം വേണ്ടെന്ന തീരുമാനം കടുപ്പിച്ച സി.പി.എമ്മും സി.പി.ഐയും നടപ്പാക്കിയത് സമ്പൂർണ പുതുമ. സി.പി.എം പട്ടികയിൽ തുടർച്ച മുഖ്യമന്ത്രിക്കു മാത്രം.

സി.പി.എമ്മിൽ നിന്ന് വീണാ ജോർജ്, പ്രൊഫ. ആർ. ബിന്ദു, സി.പി.ഐയിൽ നിന്ന് ജെ. ചിഞ്ചുറാണി എന്നിവർ മന്ത്രിസഭയിലെത്തുന്നതോടെ എൽ.‌ഡി.എഫ് സർക്കാരിൽ ആദ്യമായി മൂന്ന് വനിതാ മന്ത്രിമാരെന്ന കൗതുകമുണ്ട്. 1957 നു ശേഷം സി.പി.ഐയ്ക്ക് വനിതാമന്ത്രിയും ആദ്യം. മുഖ്യമന്ത്രിയും, 1996 ലെ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന കെ. രാധാകൃഷ്ണനും ഒഴികെ സി.പി.എമ്മിലെ ബാക്കി പത്തു പേരും പുതുമുഖങ്ങൾ. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും പിണറായിയുടെ മകൾ വീണയുടെ ഭർത്താവുമായ പി.എ. മുഹമ്മദ് റിയാസിനാണ് മന്ത്രിമാരിൽ ചെറുപ്പം- 43 വയസ്സ്. എഴുപത്തിയേഴിലെത്തിയ മുഖ്യമന്ത്രി കഴിഞ്ഞാൽ, കെ. കൃഷ്ണൻകുട്ടിയാണ് (ജനതാദൾ- എസ്) സീനിയർ മിനിസ്റ്റർ- 76. രണ്ടു തവണ പാർലമെന്റ് അംഗമായിരുന്ന എം.ബി. രാജേഷ് സ്പീക്കർ ആകും.


കെ.കെ. ശൈലജയും എ.സി. മൊയ്തീനും തുടർന്നേക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും. ചിലർക്കു മാത്രമായി ഇളവു നൽകുന്നത് മറ്റുള്ളവർ അയോഗ്യരാണെന്ന തോന്നലുണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതോടെ സാദ്ധ്യതയ‌ടഞ്ഞു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യമന്ത്രിയായ ശൈലജയ്ക്കെങ്കിലും ഇളവു നൽകാതിരിക്കുന്നത് ഔചിത്യക്കുറവാകുമെന്ന് അഭിപ്രായമുയർന്നെങ്കിലും, 'പുതുമുഖനയ'ത്തിനായിരുന്നു മുൻതൂക്കം. ശൈലജ സി.പി.എം നിയമസഭാകക്ഷി വിപ്പ് ആകും; ടി.പി. രാമകൃഷ്ണൻ നിയമസഭാകക്ഷി സെക്രട്ടറിയും.

രാവിലെ അവെയ്‌ലബിൾ പി.ബിയിലാണ് മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖമാകട്ടെ എന്ന ധാരണ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. പിണറായി വിജയനെ മുഖ്യമന്ത്രിയായും നിയമസഭാകക്ഷി നേതാവായും തിരഞ്ഞെടുത്തു. സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് മന്ത്രിസഭയിലെത്തുന്നത് എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനുമാണ്. പി.രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും, വി.എൻ. വാസവൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, പി.എ. മുഹമ്മദ് റിയാസ് എന്നിവർ സംസ്ഥാന കമ്മിറ്റിയിൽ നിന്നും മന്ത്രിസഭയിലെത്തുന്നു. സി.പി.എം സ്വതന്ത്രൻ വി. അബ്ദുറഹ്‌മാനും മന്ത്രിയാകും.

സി.പി.ഐയും മുൻ മന്ത്രിമാരെ പരിഗണിക്കേണ്ടെന്ന മാനദണ്ഡം തുടർന്നതോടെ വിജയിച്ച ഏക സിറ്റിംഗ് മന്ത്രിയായ ഇ. ചന്ദ്രശേഖരൻ ഒഴിവാക്കപ്പെട്ടു. ചിറ്റയം ഗോപകുമാറിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം. ഇ. ചന്ദ്രശേഖരനാണ് പാർട്ടി നിയമസഭാകക്ഷി നേതാവ്. നിയുക്ത മന്ത്രി കെ. രാജൻ ഉപനേതാവ്.

പുതിയ മന്ത്രിസഭ

മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാർ സി.പി.എം എം.വി. ഗോവിന്ദൻ കെ. രാധാകൃഷ്ണൻ പി. രാജീവ് കെ.എൻ. ബാലഗോപാൽ വി.എൻ. വാസവൻ സജി ചെറിയാൻ വി. ശിവൻകുട്ടി പി.എ. മുഹമ്മദ് റിയാസ് പ്രൊഫ.ആർ. ബിന്ദു വീണാ ജോർജ് വി. അബ്ദുറഹ്‌മാൻ സി.പി.ഐ കെ. രാജൻ പി. പ്രസാദ് ജെ. ചിഞ്ചുറാണി ജി.ആർ. അനിൽ ജനതാദൾ- എസ് കെ. കൃഷ്ണൻകുട്ടി എൻ.സി.പി എ.കെ. ശശീന്ദ്രൻ കേരള കോൺ. എം റോഷി അഗസ്റ്റിൻ ജനാധിപത്യ കേരള കോൺ. ആന്റണി രാജു ഐ.എൻ.എൽ അഹമ്മദ് ദേവർകോവിൽ

മ​ന്ത്രി​മാ​രു​ടെ​ ​വ​കു​പ്പിൽ
തീ​രു​മാ​നം​ ​ഇ​ന്ന്

രാ​ഷ്ട്രീ​യ​ ​ലേ​ഖ​കൻ

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യു​ക്ത​ ​മ​ന്ത്രി​മാ​രു​ടെ​ ​വ​കു​പ്പു​ക​ൾ​ ​ഏ​തൊ​ക്കെ​യെ​ന്ന​തി​ൽ​ ​ഇ​ന്ന് ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​കെ.​കെ.​ശൈ​ല​ജ​ ​ഒ​ഴി​വാ​യ​തോ​ടെ,​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​ആ​ർ​ക്കെ​ന്ന​താ​ണ് ​ഏ​റെ​ ​ആ​കാം​ക്ഷ​യു​ണ​ർ​ത്തു​ന്ന​ത്.​ ​സി.​പി.​എ​മ്മി​ന്റെ​ ​കൈ​യി​ലെ​ ​ധ​ന​കാ​ര്യം,​ ​ആ​രോ​ഗ്യം,​ ​വ്യ​വ​സാ​യം,​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം,​ ​സ​ഹ​ക​ര​ണം,​ ​ടൂ​റി​സം​ ​എ​ന്നീ​ ​പ്ര​ധാ​ന​ ​വ​കു​പ്പു​ക​ൾ​ ​ആ​രെ​യൊ​ക്കെ​ ​ഏ​ല്പി​ക്കു​മെ​ന്ന​തും​ ​എ​ല്ലാ​വ​രും​ ​ഉ​റ്റു​നോ​ക്കു​ന്നു.
രാ​വി​ലെ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ത്തി​ൽ​ ​വ​കു​പ്പു​ക​ൾ​ ​ച​ർ​ച്ച​ചെ​യ്യും.​ഘ​ട​ക​ക​ക്ഷി​ ​മ​ന്ത്രി​മാ​ർ​ക്ക് ​വി​ട്ടു​കൊ​ടു​ക്കു​ന്ന​ ​വ​കു​പ്പു​ക​ളേ​തൊ​ക്കെ​ ​എ​ന്ന​തി​ലും​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തു​ണ്ട്.
സി.​പി.​ഐ​യു​ടെ​ ​കൈ​വ​ശ​മു​ള്ള​തി​ൽ​ ​വ​നം​വ​കു​പ്പ് ​അ​വ​ർ​ ​വി​ട്ടു​കൊ​ടു​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​റ​വ​ന്യു,​ ​ഭ​ക്ഷ്യ​-​പൊ​തു​വി​ത​ര​ണം,​ ​കൃ​ഷി,​ ​ക്ഷീ​ര​വി​ക​സ​നം,​ ​ഭ​വ​ന​നി​ർ​മ്മാ​ണം,​ ​മൃ​ഗ​സം​ര​ക്ഷ​ണം​ ​എ​ന്നീ​ ​വ​കു​പ്പു​ക​ൾ​ ​ന​ൽ​കി​ല്ല.​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്-​എം​ ​ചോ​ദി​ച്ചി​രി​ക്കു​ന്ന​ത് ​പൊ​തു​മ​രാ​മ​ത്ത്,​ ​കൃ​ഷി,​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സം,​ ​ജ​ല​സേ​ച​നം​ ​എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും​ ​ഒ​ന്നാ​ണ്.​ ​ജ​ല​സേ​ച​നം​ ​നി​ല​വി​ൽ​ ​ജ​ന​താ​ദ​ൾ​-​എ​സി​ന്റെ​ ​കൈ​വ​ശ​മാ​ണ്.​ ​ഗ​താ​ഗ​തം​ ​എ​ൻ.​സി.​പി​യി​ൽ​ ​നി​ന്നെ​ടു​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.
കോ​ൺ​ഗ്ര​സ് ​വി​ട്ടെ​ത്തി​ 2016​ൽ​ ​താ​നൂ​രി​ൽ​ ​നി​ന്ന് ​സി.​പി.​എം​ ​സ്വ​ത​ന്ത്ര​നാ​യി​ ​വി​ജ​യി​ച്ച​ ​വി.​ ​അ​ബ്ദു​റ​ഹ്മാ​ന് ​ക​ഴി​ഞ്ഞ​ത​വ​ണ​ ​കെ.​ടി.​ജ​ലീ​ൽ​ ​കൈ​കാ​ര്യം​ ​ചെ​യ്തി​രു​ന്ന​ ​വ​ഖ​ഫും​ ​ന്യൂ​ന​പ​ക്ഷ​ക്ഷേ​മ​വും​ ​ന​ൽ​കി​യേ​ക്കും.​ ​അ​ല്ലെ​ങ്കി​ൽ​ ​ഐ.​എ​ൻ.​എ​ൽ​ ​പ്ര​തി​നി​ധി​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ലി​ന് ​ന​ൽ​കാം.