ആറ്റിങ്ങൽ:ട്രിപ്പിൾ ലോക്ക് ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങിയ 56 പേർക്കെതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.ശരിയായ രേഖകളില്ലാതെയും സത്യവാങ്ങ് മൂലമില്ലാതെയും റോഡിലിറക്കിയ 14 വാഹനങ്ങൾ പിടിച്ചെടുത്തതായി സി.ഐ രാജേഷ് കുമാർ പറഞ്ഞു.കണ്ടെയ്മെന്റ് സോണായ മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകി.ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലും മുദാക്കൽ പഞ്ചായത്തിലും ഇടറോഡുകൾ ഉൾപ്പെടെ പൊലീസ് പരിശോധന കർശനമാക്കി.