ആറ്റിങ്ങൽ: കൊവിഡ് ബാധിച്ച് മരിച്ച അയൽവാസിയുടെ മൃതദേഹം അച്ഛനും മക്കളും ചേർന്ന് സംസ്‌കരിച്ചു. ആറ്റിങ്ങൽ കച്ചേരിവാർഡിൽ സൗപർണികയിൽ സിദ്ധാർത്ഥാണ് (95) കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് യൂണിറ്റ് അംഗമായ സജിയും മക്കളായ അർജ്ജുൻ, ആരോമൽ എന്നിവരും ചേർന്ന് പി.പി.ഇ കിറ്റ് ധരിച്ചാണ് സംസ്‌കാരം നടത്തിയത്. ഇവർക്കൊപ്പം സജിയുടെ സുഹൃത്ത് ജിബിയുമുണ്ടായിരുന്നു.
സിദ്ധാർത്ഥിന്റെ മൃതദേഹം സംസ്‌കരിക്കാൻ ഇടപെടണമെന്ന കൗൺസിലറും ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റുമായ ആർ.എസ്. അനൂപിന്റെ നിർദ്ദേശപ്രകാരമാണ് ഇവർ മുൻകൈയെടുത്തത്. മൃതദേഹം നഗരസഭയുടെ ശാന്തിതീരം പൊതുശ്‌മശാനത്തിലാണ് സംസ്‌കരിച്ചത്.