a
ഡോ.എസ്.കെ രവീന്ദ്രനാഥ്

വർക്കല:കൊവിഡിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആരോഗ്യ വകുപ്പിലെ റിട്ട.സിവിൽ സർജൻ വർക്കല വിളബ്ഭാഗം കലാ നിലയത്തിൽ ഡോ. എസ്.കെ .രവീന്ദ്രനാഥ് (68) നിര്യാതനായി. പ്രതിരോധ വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സർവീസിൽ നിന്ന് വിരമിച്ച ശേഷം ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി,അകത്തുമുറി എസ്.ആർ മെഡിക്കൽ കോളേജ് ആശുപത്രി, കിളിമാനൂർ സരള നഴ്സിങ് ഹോം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.വർക്കല മൈതാനത്ത് ശ്രീനാരായണ ഫാർമസി സ്ഥാപകൻ പരേതനായ കെ.ആർ കേശവൻ വൈദ്യരുടെയും പരേതയായ കെ. ആർ ദേവകിയുടെയും മകനാണ്.

ഭാര്യ: ഡോ.കലാദേവി(റിട്ട. സിവിൽ സർജൻ).

മക്കൾ: കണ്ണൻ, ഡോ. അപർണ്ണ രവി(കോഴിക്കോട് മെഡിക്കൽ കോളേജ്).

മരുമകൻ: ഡോ. പ്രവീൺ(കോഴിക്കോട് മെഡിക്കൽ കോളേജ്).