photo1

പാലോട് : ജില്ലാ റൂറൽ പൊലീസ് മേധാവി പി.കെ.മധു പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആദിവാസി സെറ്റിൽമെന്റുകളായ പെരിങ്ങമ്മല, വേങ്കൊല്ല, ശാസ്താംനട എന്നിവിടങ്ങളിലും പെരിങ്ങമ്മലയിലെ കൊവിഡ് പരിശോധന കേന്ദ്രത്തിലും എത്തി രോഗ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോക്ക് ഡൗൺ പൂർണമാണ്. നിയന്ത്രണങ്ങൾ ലംഘിച്ച് തുറന്ന വ്യാപാരസ്ഥാപനങ്ങൾ അടപ്പിക്കുകയും വാഹന പരിശോധന ശക്തമാക്കുകയും ചെയ്തു. ചല്ലിമുക്ക്, പാലോട് ഫോറസ്റ്റ് ഗാർഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. പെരിങ്ങമ്മല പഞ്ചായത്തിലെ കണ്ടയെൻമെന്റ് സോണുകളായ കരിമൺകോട്, ഇക്ബാൽ കോളേജ്, കൊച്ചുകരിക്കകം വാർഡുകൾ പൂർണ്ണമായും പൊലീസ് നിയന്ത്രണത്തിലാണ്.പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ രോഗബാധിതരുടെ എണ്ണം 365 ആയി. മരണം 12 ആണ്. പഞ്ചായത്തിലെ മുഴുവൻ പേർക്കും ആന്റിജൻ ടെസ്റ്റ് എടുക്കുന്നത് തുടരുകയാണ്. നന്ദിയോട് ഗ്രാമപഞ്ചായത്തിൽ 225 പേർ രോഗബാധിതരും 13 പേ‌ർ മരണമടയുകയും ചെയ്തു. പഞ്ചായത്തിൽ വാർ റൂം, മീഡിയ സെന്റർ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്‌. കമ്യൂണിറ്റി കിച്ചണുകൾ രണ്ടു പഞ്ചായത്തുകളിലും സജ്ജമാണ്.