തിരുവനന്തപുരം:ജില്ലയിൽ കൊവിഡ് കണക്കുകളിൽ നേരിയ കുറവ്. തിങ്കളാഴ്ചയെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് താഴെയെത്തി. ഇന്നലെ 3,355 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.തിങ്കളാഴ്ച ഇത് 26 ശതമാനമായിരുന്നു. കൊവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഫലം കാണുന്നതിന്റെ സൂചനയാണിതെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. ഇന്നലെ 7,919 പേർ രോഗമുക്തരായി. 26,739 പേരാണ് ഇനി രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3,116 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ 15 പേർ ആരോഗ്യ പ്രവർത്തകരാണ്.പുതുതായി 4,472 പേരെക്കൂടി നിരീക്ഷണത്തിലാക്കി.ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 94,343 ആയി. 5,112 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
 കൊവിഡ് ഇന്നലെ
രോഗികൾ - 3,355
സമ്പർക്ക രോഗികൾ - 3,116
രോഗമുക്തി - 7,919
ആകെ രോഗികൾ - 26,739
നിരീക്ഷണത്തിലുള്ളവർ - 94,343