ആലുവ: പി.ഡബ്ലിയു.ഡി ക്വാർട്ടേഴ്‌സ് റോഡിൽ മുളങ്ങാംപറമ്പിൽ എം.കെ. രാജപ്പൻ (82) നിര്യാതനായി. സി.പി.എം ഊമൻകുഴിത്തടം ബ്രാഞ്ച് അംഗമായിരുന്നു. എസ്.എൻ.ഡി.പി യോഗം ആലുവ ടൗൺ ശാഖ മുൻ സെക്രട്ടറിയും ആലുവ കാത്തായി കോട്ടൺ മിൽ തൊഴിലാളിയുമായിരുന്നു. മക്കൾ: എം.ആർ. അജി (സി.പി.എം ഊമൻകുഴിത്തടം ബ്രാഞ്ച് സെക്രട്ടറി, ആലുവ ദേശാഭിവർദ്ധിനി സഹകരണ ബാങ്ക് ബോർഡ് മെമ്പർ), അജിത. മരുമക്കൾ: ധന്യ, സജീവ്.