തിരുവനന്തപുരം: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എയുടെ വിഴിഞ്ഞം ലയൺസ് ക്ലബ് വെള്ളായണി കാർഷിക കോളേജിൽ ആരംഭിക്കുന്ന സി.എഫ്.എൽ.ടി.സിയിലേക്ക് ആവശ്യമായ സാധനങ്ങൾ സംഭാവന നൽകി.
എം. വിൻസെന്റ് എം.എൽ.എയുടെ കോവളം കെയർ പ്രോജക്ടിന്റെ ഭാഗമായി 50 കിടക്കകൾ, ബെഡ്‌ഷീറ്റ്, മറ്റ് ആവശ്യവസ്തുക്കൾ എന്നിവയാണ് നൽകിയത്. അമേരിക്കയിലെ മലയാളി അസോസിയേഷനായ മോഹം, സിലിക്കൻവാലി ഇന്ത്യൻ ലയൺസ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് സാധനങ്ങൾ ലഭ്യമാക്കിയത്.
ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ഗോപകുമാർ മേനോന്റെ സാന്നിദ്ധ്യത്തിൽ എം. വിൻസെന്റ് സാധനങ്ങൾ കൈമാറി. കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദു കൃഷ്ണ, വൈസ് പ്രസിഡന്റ് സരിത, വാർഡ് മെമ്പർ സജിൻ, വിഴിഞ്ഞം ക്ലബ് പ്രസിഡന്റ് ഡോ. സജു, ഡിസ്ട്രിക്ട് ഫസ്റ്റ് ലേഡി ബിന്ദു ഗോപകുമാർ, വിഴിഞ്ഞം ലയൺസ് ക്ലബ് ചാർട്ടർ പ്രസിഡന്റും ഡിസ്ട്രിക്ട് ചെയർപേഴ്സണുമായ വിനോദ് കുമാർ, പ്രോജക്ട് കോഓർഡിനേറ്ററും ഡിസ്ട്രിക്ട് ചെയർപേഴ്സണുമായ അഭിലാഷ്, ക്ലബ് സെക്രട്ടറി റാഫി , ട്രഷറർ ഹണി, ക്ലബ് മുൻ പ്രസിഡന്റ് ആനന്ദ് രാജ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ മനോഹരൻ, സദാശിവൻ, ദീപു, നന്ദു എന്നിവർ പങ്കെടുത്തു.