തിരുവനന്തപുരം: തെർമാജെൽ രൂപത്തിലുള്ള പെയിൻ റിലീഫ് ക്രീം വിപണിയിലെത്തിച്ച് പങ്കജകസ്തൂരി ഹെർബൽസ്. 22 ആയുർവേദ ചേരുവകകൾ ഉൾപ്പെടുന്ന ഓർത്തോഹെർബ് ക്രീം വേദനകൾക്ക് 12 മണിക്കൂർ വരെ ആശ്വാസമേകുമെന്ന് നിർമാതാക്കൾ പറയുന്നു. വേദനയുള്ള ഭാഗത്ത് പുരട്ടുമ്പോൾ ആയുർവേദത്തിലെ കിഴിക്ക് സമാനമായ പ്രവർത്തനത്തിലൂടെ ചൂട് നൽകി രക്തയോട്ടം വർദ്ധിപ്പിച്ച് കഴുത്ത് വേദന, പുറംവേദന, മസിൽ വേദന, തോൾ വേദന, ഉളുക്ക്, മറ്ര് സന്ധിവേദനകൾ എന്നിവയ്ക്ക് ആശ്വാസം നൽകും.വർഷങ്ങൾ നീണ്ട ഗവേഷണങ്ങളിലൂടെയാണ് പങ്കജകസ്തൂരി ഹെർബൽസ് ഓർത്തോഹെർബ് വികസിപ്പിച്ചത്.10 ഗ്രാം, 30ഗ്രാം പാക്കുകളിൽ ലഭ്യമാകുന്ന ക്രീമിന് യഥാക്രമം 45 രൂപ, 130 രൂപ എന്നിങ്ങനെയാണ് വില.