തിരുവനന്തപുരം :സി.പി.ഐയുടെ നിയുക്ത മന്ത്രി ജി.ആർ.അനിൽ കേരളകൗമുദി സന്ദർശിച്ചു. വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലം മുതൽ കേരളകൗമുദിയുമായുള്ള ബന്ധം ചീഫ് എഡിറ്റർ ദീപുരവിയുമായി അദ്ദേഹം പങ്കുവച്ചു. തലസ്ഥാനത്തിന്റെ വികസനത്തിനായി എക്കാലവും ശബ്ദമുയർത്തുന്ന കേരളകൗമുദി മാർഗ്ഗദർശിയാണെന്നും തലസ്ഥാന ജില്ലയുടെ വികസനത്തിനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് ചീഫ് എസ് .വിക്രമൻ, ചീഫ് ന്യൂസ് എഡിറ്റർ ശങ്കർ ഹിമഗിരി, കൗമുദി ടി.വി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി.റെജി എന്നിവർ സന്നിഹിതരായിരുന്നു.