pullam

വെഞ്ഞാറമൂട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗവൺമെന്റ് ഒഫ് ഇന്ത്യയുടെ പഞ്ചായത്ത് രാജ് വെബ്‌സൈറ്റിൽ ഇടം പിടിച്ച് നെടുമങ്ങാട് താലൂക്കിലെ പുല്ലമ്പാറ പഞ്ചായത്ത്.

കർശനമായ കൊവിഡ് നിയന്ത്രണങ്ങളാണ് പഞ്ചായത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിയമം പാലിക്കാൻ വാർഡ് തലത്തിൽ ഉൾപ്പെടെ 180 അംഗങ്ങളുള്ള ജഗ്രത സമിതി രൂപീകരിച്ച് ഒരു കൺട്രോൾ റൂം ആരംഭിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. വിവാഹം, മരണം, മറ്റ് ചടങ്ങുകൾ എല്ലാം തന്നെ ജാഗ്രത സമിതിയിൽ രജിസ്റ്റർ ചെയ്താണ് നടത്തുന്നത്. കൊവിഡ് രോഗികൾക്ക് ഭക്ഷണം എത്തിച്ചുക്കൊടുക്കൽ, നിർദ്ധനർക്ക് സൗജന്യ ആംബുലൻസ് സേവനം, ഓരോ വാർഡിലും അഞ്ച് പൾസ്‌ ഓക്സിമീറ്ററും നൽകി. പ്രോട്ടോകോൾ പാലിച്ച് ജനകീയ ഹോട്ടലും പ്രവർത്തിക്കുന്നുണ്ട്. ഏതു അടിയന്തര സാഹചര്യത്തെയും നേരിടാനായി 50 കിടക്കകളോട് കൂടിയ ഡൊമിസിലിയറി കെയർ സെന്ററും പ്രവർത്തനം ആരംഭിച്ചു.