balagopal

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമായ നിലയിലായിരിക്കെ, പുതിയ ധനകാര്യ മന്ത്രിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികൾ.ബഡ്ജറ്റിന് പുറത്തുള്ള ധനാഗമ മാർഗമായ കിഫ്ബിയെയാണ് കഴിഞ്ഞതവണ സംസ്ഥാന സർക്കാർ പല പദ്ധതികളുടെയും നിർവഹണത്തിന് ആശ്രയിച്ചിരുന്നത്. കൊവിഡ് വ്യാപനം ചെറുക്കാനുള്ള ലോക്ക് ഡൗണുകൾ സാമ്പത്തിക മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഓഖി, തുടർച്ചയായുള്ള പ്രളയങ്ങൾ, കൊവിഡ് എന്നിവയിൽ തകർന്ന സാമ്പത്തിക സ്ഥിതിയെ കൈപിടിച്ചുയർത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി കൊവിഡിന്റെ രണ്ടാം വരവ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടതൽ സഹായം നൽകേണ്ടിവരും. വ്യാപാരമേഖലയിലെ മാന്ദ്യം നികുതി പിരിവിനെ ബാധിക്കും. സംസ്ഥാനത്തിന് വരുമാനം നേടിത്തരുന്ന ടൂറിസം മേഖലയും കൂടുതൽ തകർച്ചയിലേക്ക് നീങ്ങുകയാണ്.

36,000 കോടിയോളം ഈ വർഷം കേന്ദ്രത്തിൽ നിന്നു കടമെടുക്കാം. റവന്യൂ കമ്മി ഗ്രാന്റ് ഇനത്തിൽ 13,000 കോടിയോളം ലഭിക്കും. ധനകാര്യകമ്മിഷൻ വിഹിതം ഇതിന് പുറമെയാണ്. എങ്കിലും വാർഷിക പദ്ധതികൾക്ക് പണം കണ്ടെത്താൻ സർക്കാർ ബുദ്ധിമുട്ടും. കഴിഞ്ഞ ബഡ്ജറ്റിൽ പുതിയ സർക്കാർ എത്രത്തോളം മാറ്രം വരുത്തുമെന്നും കണ്ടറിയണം. മൂലധനച്ചെലവുകൾ കിഫ്ബി വഴി മാത്രമാക്കിയാലും, നവീന പദ്ധതികൾ ആവിഷ്കരിക്കേണ്ടിവരും.

. 45 വയസ് മുതലുള്ളവരുടെ കൊവിഡ് വാക്സിൻ കേന്ദ്രസർക്കാർ സൗജന്യമാക്കിയെങ്കിലും 18 ന് മുകളിലുളളവരുടെ വാക്സിൻ ചെലവ് സംസ്ഥാനം വഹിക്കേണ്ടിവരും. ട്രഷറി വകുപ്പിന്റെ പ്രവർത്തനവും കുത്തഴിഞ്ഞ നിലയിലാണ്. ട്രഷറി വകുപ്പിലെ കമ്പ്യൂട്ടർവത്കരണം കാര്യക്ഷമമാക്കാൻ പ്രൊഫഷണൽ ടീമിനെ തലപ്പത്ത് കൊണ്ടുവരണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്.

ഐ​സ​ക്കി​ന്റെ​ ​പി​ൻ​ഗാ​മി​ ​ക​ണി​ശ​ക്കാ​രൻ

കൊ​ല്ലം​:​ ​തോ​മ​സ് ​ഐ​സ​ക്കി​ന്റെ​ ​പി​ൻ​ഗാ​മി​യാ​യി​ ​മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​ന്ന​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​ധ​ന​കാ​ര്യം​ ​അ​ര​ച്ചു​ക​ല​ക്കി​ ​കു​ടി​ച്ച​ ​ക​ണി​ശ​ക്കാ​ര​നാ​ണ്.​ ​കേ​ന്ദ്ര​ ​-​ ​സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റു​ക​ളും​ ​ധ​ന​വി​നി​യോ​ഗ​വും​ ​ആ​ഴ​ത്തി​ൽ​ ​വി​ശ​ക​ല​നം​ ​ചെ​യ്യു​ന്ന​തി​ൽ​ ​വി​ദ​ഗ്ദ്ധ​ൻ.
സം​സ്ഥാ​ന​ത്ത് ​എം.​പി,​ ​എം.​എ​ൽ.​എ​ ​ഫ​ണ്ടു​ക​ൾ​ ​ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​ ​വി​നി​യോ​ഗി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​സം​വി​ധാ​നം​ ​വേ​ണ​മെ​ന്ന് ​ബാ​ല​ഗോ​പാ​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​ദീ​ർ​ഘ​കാ​ല​ ​പ​ദ്ധ​തി​ക​ളു​ടെ​ ​നേ​ട്ടം​ ​കൂ​ടു​ത​ൽ​ ​പേ​രി​ലെ​ത്തു​ന്ന​ ​വി​ധ​ത്തി​ൽ​ ​ധ​നം​ ​വി​നി​യോ​ഗി​ക്ക​ണം.​ ​പ​ദ്ധ​തി​ക​ൾ​ ​ഭാ​വി​യി​ൽ​ ​അ​മി​ത​ ​തു​ക​ ​ചോ​ർ​ത്തി​യെ​ടു​ക്കാ​ൻ​ ​ഇ​ട​യാ​ക്കു​ന്ന​ ​സാ​ഹ​ച​ര്യം​ ​ഇ​പ്ര​കാ​രം​ ​ഒ​ഴി​വാ​ക്കാം.​ ​അ​ങ്ങ​നെ​യാ​യാ​ൽ​ ​വി​ക​സ​ന​ ​മാ​തൃ​ക​ക​ൾ​ ​മാ​റ്റി​മ​റി​ക്കാ​നും​ ​പു​തി​യ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കാ​നു​മാ​കു​മെ​ന്ന് ​ബാ​ല​ഗോ​പാ​ൽ​ ​പാ​ർ​ട്ടി​ ​ക്ലാ​സു​ക​ളി​ലും​ ​ലേ​ഖ​ന​ങ്ങ​ളി​ലും​ ​വാ​ദി​ച്ചി​രു​ന്നു.​ ​ഇ​ത്ത​രം​ ​പ​ഠ​ന​ങ്ങ​ളും​ ​ക​ണ്ടെ​ത്ത​ലു​ക​ളും​ ​ത​ന്നെ​യാ​ണ് ​ധ​ന​വ​കു​പ്പ് ​ബാ​ല​ഗോ​പാ​ലി​ന്റെ​ ​കൈ​ക​ളി​ൽ​ ​ഭ​ദ്ര​മാ​യി​രി​ക്കു​മെ​ന്ന് ​പാ​ർ​ട്ടി​ ​ക​രു​താ​ൻ​ ​കാ​ര​ണം.ച​ര​ക്കു​ ​സേ​വ​ന​ ​നി​കു​തി​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക​ണ്ടെ​ത്ത​ലു​ക​ൾ​ ​രാ​ജ്യ​വ്യാ​പ​ക​മാ​യി​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.​ ​രാ​ജ്യ​സ​ഭാം​ഗ​മാ​യി​രി​ക്കെ​ ​ജി.​എ​സ്.​ടി​ ​സെ​ല​ക്ട് ​ക​മ്മി​റ്റി​യി​ൽ​ ​അം​ഗ​മാ​യി​രു​ന്ന​ ​ബാ​ല​ഗോ​പാ​ൽ​ ​ബി​ല്ലി​ലെ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളോ​ട് ​വി​യോ​ജി​ച്ചി​രു​ന്നു.​ ​ജി.​എ​സ്.​ടി​ ​ബി​ൽ​ ​നി​ല​വി​ൽ​ ​വ​രു​ന്ന​തോ​ടെ​ ​കേ​ന്ദ്ര​ ​-​ ​സം​സ്ഥാ​ന​ ​ധ​ന​കാ​ര്യ​ ​മ​ന്ത്രി​മാ​ർ​ ​റ​ബ​ർ​ ​സ്റ്റാ​മ്പു​ക​ളാ​യി​ ​മാ​റു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ചു.​ ​ച​ര​ക്കു​ ​സേ​വ​ന​ ​നി​കു​തി​യി​ലൂ​ടെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​പോ​സ്റ്റോ​ഫീ​സു​ക​ൾ​ക്ക് ​തു​ല്യ​മാ​കു​മെ​ന്ന് ​അ​ന്ന​ത്തെ​ ​കേ​ന്ദ്ര​ ​ധ​ന​മ​ന്ത്രി​യോ​ടു​ ​പ​റ​ഞ്ഞു.
സി.​പി.​എം​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​സീ​താ​റാം​ ​യെ​ച്ചൂ​രി​ക്കൊ​പ്പം​ ​ജി.​എ​സ്.​ടി​ ​ബി​ല്ലി​ലെ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ൾ​ക്കെ​തി​രെ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​വ​ഴി​യൊ​രു​ക്കി.​ ​കെ.​എം.​ ​മാ​ണി​ ​ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ​ ​ട്ര​ഷ​റി​ക​ളി​ൽ​ ​നി​ന്ന് ​ബാ​ങ്കു​ക​ളി​ലേ​ക്ക് ​നി​ക്ഷേ​പം​ ​മാ​റ്റി​യ​തി​നെ​തി​രെ​യും​ ​ശ​ക്ത​മാ​യി​ ​രം​ഗ​ത്തു​വ​ന്നി​രു​ന്നു.