വിതുര: അരുവിക്കര മണ്ഡലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എമർജൻസി വെഹിക്കിൾ സർവീസ് ആരംഭിച്ചു. ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ഷിബു, വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, വാർഡ് മെമ്പർ നീതുരാജീവ്, സന്തോഷ് വിതുര, കല്ലാർ അജിൻ, കെ.മനോഹരൻ കാണി, നെട്ടയം സിജു, ശ്രീകണ്ഠൻനായർ, അൽഅമീൻ, ദീപു എന്നിവർ പങ്കെടുത്തു.